Post Category
നാട്ടാന പരിപാലന ചട്ടം : യോഗം ചേരും
ആനകളുടെ ക്ഷേമവും പൊതുജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നതിന് നാട്ടാനപരിപാലന ചട്ടപ്രകാരം ജില്ലയിലെ ഉത്സവ കാലം കഴിയുന്നതുവരെ എല്ലാ മാസവും അഞ്ചാം തിയതി കലക്ടറേറ്റില്‍ ജില്ലാതല മോണിറ്ററിംഗ് യോഗം ചേരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവ കമ്മിറ്റിക്കാര്‍ ഉത്സവം നടക്കുന്ന മാസത്തെ അഞ്ചാം തിയതിക്കു മുന്‍പ് കലക്ടറേറ്റിലോ ഒലവക്കോട് സോഷ്യല്‍ ഫോറസ്ട്രി ഓഫീസിലോ അപേക്ഷ നല്‍ക്കണം. ആനകളെ ഉപയോഗിക്കുന്ന പുതിയ പരിപാടികള്‍ക്ക് അനുമതി നല്‍കില്ല. 2012 ല്‍ അനുവദിച്ച എണ്ണം മാത്രമെ അനുവദിക്കുകയുള്ളൂ. വ്യവസ്ഥകള്‍ പാലിക്കാതിരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments