Skip to main content

വനിതാ കൂട്ടായ്മകള്‍ ബൈക്ക് റാലി നടത്തി

വനിതാ മതിലിന്റെ പ്രചരണാര്‍ത്ഥം നവോത്ഥാന മുന്നേറ്റത്തിനായി  പ്രവര്‍ത്തിക്കുന്ന പെരിന്തല്‍മണ്ണയിലെ വിവിധ വനിതാ കൂട്ടായ്മകളുടെ നേതൃത്വത്തില്‍  ബൈക്ക് റാലി സംഘടിപ്പിച്ചു. പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിക്ക് മുന്‍വശത്തു നിന്നാരംഭിച്ച റാലി പെരിന്തല്‍മണ്ണ നഗരത്തില്‍ സമാപിച്ചു. നവോത്ഥാന സന്ദേശങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും നവോത്ഥാന നായകരുടെ ചിത്രങ്ങളും പിടിച്ചായിരുന്നു  റാലി. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍ രാജ് നേതൃത്വം നല്‍കി.

 

date