സ്വകാര്യ സ്ഥാപങ്ങളിലേക്ക് അഭിമുഖം
ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിന്‍റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്‍റര്‍ മുഖേന സ്വകാര്യ സ്ഥാപങ്ങളിലേക്ക് അഭിമുഖം നടത്തുന്നു. തസ്തിക, യോഗ്യത എന്നിവ ക്രമത്തില്‍.
മേശന്‍/ഹോം വര്‍ക്ക് കാര്‍പെന്‍റര്‍-എസ്.എസ്.എല്‍.സി/ഐ.ടി.ഐ, പുരുഷന്‍മാര്‍. പ്രായപരിധി 35 വയസ്. പൈപ്പ് വെല്‍ഡിംഗ്-എട്ടാം ക്ലാസ്/ ഐ.ടി.ഐ, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം, പ്രായപരിധി 35 വയസ്. സോഫ്റ്റ് സ്കില്‍ ട്രെയിനര്‍- ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം, പ്രായപരിധി 50. എം.ഐ.എസ് എക്സിക്യുട്ടീവ്-യോഗ്യത എം.സി.എ/ ബി.എസ്.സി/ സി.എസ്/പി.ജി.ഡി.സി.എ/ഡി.സി.എ, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം, പ്രായപരിധി 35. എഞ്ചിനീയറിംഗ് ട്രെയിനീസ്-ബി.ടെക്/എം.ടെക്/ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍/ ഇലക്ട്രിക്കല്‍സ്/മെക്കോട്രോണിക്സ്, പ്രായപരിധി 35 വയസ്. ബില്‍ഡിംഗ് ഓട്ടോമേഷന്‍ ട്രെയിനീസ്-ഡിപ്ലോമ(സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്), പ്രായപരിധി 35 നു താഴെ. മെഡിക്കല്‍ അസിസ്റ്റന്‍റ്-എസ്.എസ്.എല്‍.സി, പ്ലസ് ടു, പ്രായപരിധി 35. സി.സിടി.വി ടെക്നീഷ്യന്‍-ഐ.ടി.ഐ/ഡിപ്ലോമ, പ്രായപരിധി 35 നു താഴെ. ഹോസ്റ്റല്‍ വാര്‍ഡന്‍- പ്ലസ് ടു, അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം, 50 വയസില്‍ താഴെയുള്ള പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം. ബ്യൂട്ടീഷന്‍-എസ്.എസ്.എല്‍.സി/പ്ലസ് ടു, 25 വയസ്. കസ്റ്റമര്‍ സപ്പോര്‍ട്ട് എക്സിക്യുട്ടീവ്- പ്ലസ് ടു, പ്രായപരിധി 18-32.
താല്‍പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡിന്‍റെ കോപ്പിയും ബയോഡാറ്റയും രജിസ്ട്രേഷന്‍ ഫീസായ 250 രൂപയും സഹിതം പാലക്കാട് ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ ഡിസംബര്‍ 31ന് രാവിലെ 10.30ന് എത്തിച്ചേരണം. ഫോണ്‍-0491 2505435.
- Log in to post comments