ആതവനാട് പൗള്‍ട്രി ഫാം: പുതിയ ഹാച്ചറിയുടെ ഉദ്ഘാടനം ഇന്ന് മന്ത്രി കെ. രാജു നിര്‍വഹിക്കും
ആതവനാട്ടെ നവീകരിച്ച ജില്ലാ പൗള്‍ട്രി ഫാമിന്റെയും പുതുതായി തുടങ്ങുന്ന ഹാച്ചറിയുടെയും ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 30) രാവിലെ പത്തിന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിര്‍വഹിക്കും. ആതവനാട് കഞ്ഞിപ്പുരയിലെ പൗള്‍ട്രി ഫാം പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും.
തൊഴിളികള്‍ക്കായി നിര്‍മിച്ച വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം സി. മമ്മൂട്ടി എം.എല്‍.എ നിര്‍വഹിക്കും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. പി.ജി വത്സല റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഉമര്‍ അറക്കല്‍, വി. സുധാകരന്‍, കെ.പി ഹാജറുമ്മ ടീച്ചര്‍, അനിത കിഷോര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ വെട്ടം ആലിക്കോയ, കെ.എം ഫാത്തിമ സുഹ്‌റ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി എന്നിവര്‍ സംബന്ധിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് കര്‍ഷകര്‍ക്കും മൃഗസംരക്ഷണ വകുപ്പ് ജീവന ക്കാര്‍ക്കുമായി രാവിലെ പത്തിന് സെമിനാര്‍ നടക്കും. 'കോഴി വളര്‍ത്തലിലും ഹാച്ചറി പരിപാലനത്തിലുമുള്ള നൂതന പ്രവണതകള്‍' എന്ന വിഷയത്തില്‍ പൗള്‍ട്രി ഫാമിലെ കോണ്‍ഫ്രന്‍സ് ഹാളിലാണ് സെമിനാര്‍. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. പി.ജി വത്സല സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. പി. അബ്ദുള്‍ റൗഫ് ക്ലാസെടുക്കും. മലപ്പുറം മൃഗസംരക്ഷണ വകുപ്പ് പി.ആര്‍.ഒ ഡോ. ഹാറൂണ്‍ അബ്ദുല്‍ റഷീദ് മോഡറേറ്ററാവും.
- Log in to post comments