Skip to main content

പട്ടികജാതി പ്രമോട്ടര്‍ നിയമനം അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ നിറമരുതൂര്‍, മുതുവല്ലൂര്‍, പറപ്പൂര്‍, ഊരകം, തേഞ്ഞിപ്പലം, ആലിപ്പറമ്പ്, മൊറയൂര്‍, മുത്തേടം എന്നീ പഞ്ചായത്തുകള്‍ ഒഴികെയുള്ള പഞ്ചായത്തുകളില്‍ പട്ടികജാതി പ്രൊമോട്ടറായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  18നും 40നും ഇടയില്‍ പ്രായമുള്ളവരും പ്രീഡിഗ്രി/പ്ലസ്ടു വിജയിച്ചവരുമായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം.  പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എസ്.എസ്.എല്‍.സി വിജയിച്ച മൂന്ന് വര്‍ഷത്തില്‍ കുറയാതെ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും (പ്രായ പരിധി 50) അപേക്ഷിക്കാം.  നിയമനം പരമാവധി ഒരു വര്‍ഷം.  അപേക്ഷകര്‍ അതത് പഞ്ചായത്തുകളില്‍ സ്ഥിരതാമസമുള്ളവരായിരിക്കണം.  താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത, സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ സഹിതം ജനുവരി 12ന് വൈകുന്നേരം അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ 0483 2734901.

 

date