Skip to main content

ഗസ്റ്റ് ലക്ചറര്‍ നിയമനം

 

കുഴല്‍മന്ദം ഗവ. പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ പി എസ് സി/ എസ് എസ് സി/ ആര്‍ ആര്‍ ബി പരീക്ഷകളില്‍ പരിശീലനം നല്‍കുന്നതിന് ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. ഇംഗ്ലീഷ്, മലയാളം, കണക്ക്, സയന്‍സ്, ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ്, കൊമേഴ്സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  മത്സരപരീക്ഷാ പരിശീലന മേഖലയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. മണിക്കൂറിന് 500 രൂപ നിരക്കിലാണ് ഓണറേറിയം. അപേക്ഷകള്‍ ജൂണ്‍ 20ന് വൈകീട്ട് അഞ്ചിനകം നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04922273777, 9847866388.

date