Skip to main content

ആവാസ് സൗജന്യ ഇന്‍ഷ്വറന്‍സ് പദ്ധതി: ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ ഏഴിന്

 

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സംസ്ഥാന  സര്‍ക്കാര്‍ നടപ്പാക്കുന്ന സൗജന്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ 'ആവാസ്'-ന്റെ ജില്ലാതല ഉദ്ഘാടനവും ഇന്‍ഷ്വന്‍സ് കാര്‍ഡ് വിതരണവും  ഡിസംബര്‍ ഏഴിന് രാവിലെ 8 മണിയ്ക്ക് ഫറോക്ക് ചുങ്കത്തുള്ള മംഗല്യ ഓഡിറ്റോറിയത്തില്‍. തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ എം.എല്‍.എ .വി.കെ.സി. മമ്മദ് കോയ, ജില്ലാ കളക്ടര്‍ യു.വി.ജോസ്, കോഴിക്കോട് റീജ്യണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ കെ.എം.സുനില്‍, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവരും പങ്കെടുക്കും.
പദ്ധതിയില്‍ അംഗമാകുന്ന തൊഴിലാളികള്‍ക്ക് എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളില്‍ നിന്നും പ്രതിവര്‍ഷം 15,000/- രൂപയുടെ സൗജന്യ ചികിത്സയും അപകട മരണം സംഭവിച്ചാല്‍ 2 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷയും ലഭിക്കും. ജില്ലയിലെ മുഴുവന്‍ അന്യസംസ്ഥാന തൊഴിലാളികളേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനം ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
 

date