Skip to main content

എന്‍ട്രന്‍സ് പരിശീലനം

 

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന ഐ.ഐ.ടി/എന്‍.ഐ.ടി എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു.  ഒരു വര്‍ഷത്തെ എന്‍ട്രന്‍സ് കോച്ചിംഗിനാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഫിസിക്‌സ്/കെമിസ്ട്രി, മാത്ത്‌സ് വിഷയങ്ങള്‍ക്ക് 85% മാര്‍ക്കോ അതിനു മുകളിലോ നേടി വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 15. അപേക്ഷാ ഫോമും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭിക്കും.

date