Skip to main content

സര്‍ട്ടിഫിക്കറ്റ് പരിശോധന

പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ 2025 ഡിസംബറില്‍ നടത്തിയ കെ ടെറ്റ് പരീക്ഷയില്‍ വിജയികളായവരുടെ അസല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന കാറ്റഗറി ഒന്ന്, നാല് ജൂലൈ മൂന്നിനും, കാറ്റഗറി രണ്ട് ജൂലൈ നാല്, ആറ് തീയതികളിലും കാറ്റഗറി മൂന്ന് ജൂലൈ ഏഴ്, എട്ട് തീയതികളിലും നടത്തും. ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ രാവിലെ 10 നും നാലിനും ഇടയിലാണ് പരിശോധന. ഹാള്‍ടിക്കറ്റും പരീക്ഷാഫലവും എസ് എസ് എല്‍ സി മുതലുള്ള എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം പരിശോധനയ്ക്ക് എത്തണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

date