ജോബ് ഡ്രൈവ്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യമേഖലയിലെ നാല് സ്ഥാപനങ്ങളിലേക്കുള്ള ടെലികോളര്‍, സോഷ്യല്‍മീഡിയ അഡ്മിന്‍, ഇന്‍സ്പെക്ഷന്‍ ഓഫീസര്‍, അസി. ബിസിനസ് മാനേജര്‍ എന്നീ ഒഴിവുകളിലേക്ക് ജൂലൈ നാലിന് രാവിലെ 10ന് അഭിമുഖം നടത്തും. പ്ലസ് ടു, ഡിപ്ലോമ, ഐ ടി ഐ - ഇലക്ട്രിക്കല്‍, ഫിറ്റര്‍, വെല്‍ഡര്‍, മെക്കാനിക്കല്‍, ഷീറ്റ് മെറ്റല്‍, മെഷീന്‍ ഓപ്പറേറ്റര്‍, ഡീസല്‍ മെക്കാനിക്ക്, ഏതെങ്കിലും വിഷയത്തില്‍ ബിരുദം യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം. രജിസ്‌ട്രേഷന് ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും, ഒറ്റത്തവണ രജസ്ട്രേഷന്‍ ഫീസായി 300 രൂപയും സഹിതം സിവില്‍സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണം. മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ രസീത്, ബയോഡാറ്റയുടെ പകര്‍പ്പ് എന്നിവ കരുതണം. ഫോണ്‍: 0491 2505435, 2505204.
- Log in to post comments