Skip to main content

പി.എസ്.സി അഭിമുഖം

 

പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം- കാറ്റഗറി നം. 601/ 2024), (മലയാളം തസ്തികമാറ്റം കാറ്റഗറി നം. -108/2025), (നാച്വറല്‍ സയന്‍സ്- കാറ്റഗറി നം. 602/2024) തസ്തികകളിലേക്കുള്ള അഭിമുഖം ജൂലൈ 15, 16, 17, 22, 23, 24 തീയതികളിലായി പി.എസ്.സി ജില്ലാ ഓഫീസില്‍ നടക്കും. പ്രൊഫൈല്‍/ എസ് എം എസ് വഴി അറിയിപ്പ് നല്‍കും. പ്രൊഫൈലില്‍ ലഭ്യമായ വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും അസല്‍ പ്രമാണങ്ങളും ഇന്റര്‍വ്യൂ മെമ്മോയും തിരിച്ചറിയല്‍ രേഖയും സഹിതം നിശ്ചിത തീയതിയിലും സമയത്തും ഹാജരാകണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date