Skip to main content

സമൂഹത്തെ ലഹരിമുക്തമാക്കാൻ വിദ്യാർഥികൾ മുൻകൈയെടുക്കണമെന്ന്‌ മന്ത്രി കെ എ തുളസി

സമൂഹത്തെ ലഹരിമുക്തമാക്കാൻ വിദ്യാർഥികൾ യോജിച്ച പ്രവർത്തനം നടത്തണമെന്ന് മന്ത്രി കെ എ തുളസി.ലഹരിക്കെതിരെ ശബ്ദമുയര്‍ത്തേണ്ട മുന്നണി പോരാളികളാണ് വിദ്യാര്‍ഥികൾ .ലഹരിവിപത്തിൽ വീണുപോയവരെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ വിദ്യാർഥികൾക്ക് കഴിയും . ഇക്കാര്യത്തിൽ വീടുകളിൽ നിന്നുള്ള തുടക്കം സമൂഹത്തിനു മികച്ച സന്ദേശം നൽകുമെന്നും അവർ പറഞ്ഞു .ലഹരി മുക്ത വിദ്യാലയം- വിദ്യാര്‍ഥികള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ലഹരിയുടെ ഉപഭോഗം, വിപണനം എന്നിവയില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ വിദ്യാർഥികൾ ഏക മനസോടെ പോരാടണമെന്നും മന്ത്രി പറഞ്ഞു.

പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി അധ്യക്ഷയായ ചടങ്ങിൽ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അഖില്‍, പറളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് അജിത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യു കെ ഗിരിജ, വാര്‍ഡ് മെമ്പര്‍ കെ ജയന്തി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ ബിന്ദു തോമസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ബി റിയാസ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കാവ്യ കരുണാകരന്‍, പറളി ബ്ലോക്ക് എഫ് എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹബീബ് റഹ്‌മാന്‍, പറളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ കണ്ണന്‍, പ്രിന്‍സിപ്പല്‍ ടി രതി, ഹെഡ്മിസ്ട്രസ് ടി വി ജ്യോതി, പിടിഎ പ്രസിഡന്റ് കെ സി കിഷോര്‍കുമാര്‍, ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ എസ് സയന,  ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ചൈല്‍ഡ് ഹെല്‍പ് ലൈന്‍ സൂപ്പര്‍വൈസര്‍ ആഷ്ലിന്‍ ഷിബു,  ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ രജീന രാമകൃഷ്ണന്‍, ദേശീയ ആരോഗ്യദൗത്യം പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവര്‍ പങ്കെടുത്തു.

ചടങ്ങിൽ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ധന്യ മണികണ്ഠന്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.ജി രാഗപ്രിയ  വിഷയാവതരണം നടത്തി. വിദ്യാര്‍ഥികളും ലഹരിയോടുള്ള ആസക്തിയും എന്ന വിഷയത്തില്‍ ജില്ലാ ആശുപത്രിയിലെ ദേശീയ മാനസിക ആരോഗ്യ പരിപാടി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ടി എസ് ആതിര ക്ലാസെടുത്തു.  ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നാടകവും പറളി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആശാപ്രവര്‍ത്തകര്‍, ആര്‍ ബി എസ് കെ നഴ്സുമാര്‍, ആര്‍ കെ എസ് കെ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ ബോധവല്‍ക്കരണ കലാപരിപാടികളും അരങ്ങേറി.

ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ന്റേയും ജില്ലാ സാമൂഹ്യനീതി ഓഫീസിന്റേയും സംയുക്താഭിമുഖ്യത്തില്‍ നശാ മുക്ത് ഭാരത് അഭിയാന്‍ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

 

date