Post Category
പിന്നാക്ക-മതന്യൂനപക്ഷ വികസന പദ്ധതി 'സമഗ്ര-2026': ആലോചനാ യോഗം ഒന്നിന്
ജില്ലയിലെ കാര്‍ഷിക-ഗ്രാമീണ മേഖലകളിലെ മറ്റ് പിന്നാക്ക, മതന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തിക ശാക്തീകരണവും സ്വയംതൊഴില്‍ വികസനവും ലക്ഷ്യമിട്ട് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന 'സമഗ്ര-2026' പദ്ധതിയുമായി ബന്ധപ്പെട്ട ആലോചനാ യോഗം സെപ്റ്റംബര്‍ ഒന്നിന് പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസിയുടെ അധ്യക്ഷതയില്‍ ചേരും. രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരുന്ന യോഗത്തില്‍ എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍മാര്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 100 കോടി രൂപയുടെ വായ്പാ സഹായ വിതരണത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് യോഗം ചേരുന്നത്.
date
- Log in to post comments