Skip to main content

മലമ്പുഴ ഐഎച്ച്ആര്‍ഡിയില്‍ സീറ്റൊഴിവ്

മലമ്പുഴ ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലെ ഒഴിവുള്ള മെറിറ്റ് ക്വോട്ട സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് സര്‍വകലാശാലയുടെ അലോട്ട്മെന്റില്‍ സീറ്റ് ലഭിക്കാത്തവര്‍ക്കും അവസരമുണ്ട്. എസ്.സി, എസ്.ടി, ഒ.ഇ.സി, ഒ.ബി.സി (എച്ച്) വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവ് ലഭിക്കും. താല്പര്യമുള്ളവര്‍ കോളജ് ഓഫീസുമായി ബന്ധപ്പെടാം. admissions.ihrd.ac.in വഴി രജിസ്‌ട്രേഷന്‍ നടത്താം. വിവരങ്ങള്‍ക്ക് www.casmalampuzha.ihrd.ac.in, ഫോണ്‍: 8547233700, 0491-2530010.

date