Skip to main content

ബിരുദ പ്രോഗ്രാമുകളില്‍ സീറ്റൊഴിവ്  

കൊഴിഞ്ഞാമ്പാറ ഗവ. ആര്‍ട്‌സ് & സയന്‍സ് കോളജില്‍ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ ഒഴിവുള്ള വിവിധ സംവരണ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.കോം ഫിനാന്‍സ് വിഭാഗത്തില്‍ ഒ.ബി.എക്‌സ് (1), എസ്.ടി (2), എസ്.എസ്.ക്യു (1), ലക്ഷദ്വീപ് (1) എന്നിങ്ങനെയും, ബി.എ ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ഇ.ഡബ്ല്യു.എസ് (4), ടി.എല്‍.എം (4), എസ്.എസ്.ക്യു (3), ലക്ഷദ്വീപ് (1), പി.ഡബ്ല്യു.ഡി (2) എന്നിങ്ങനെയും സീറ്റുകള്‍ ഒഴിവുണ്ട്. ബി.എസ്.സി മൈക്രോബയോളജിയില്‍ ഒ.ബി.എക്‌സ് (1), ടി.എല്‍.എം (2), എസ്.എസ്.ക്യു (1), ലക്ഷദ്വീപ് (1), പി.ഡബ്ല്യു.ഡി (2) സീറ്റുകളും, ബി.എ തമിഴ് (വിത്ത് ഹിസ്റ്ററി ആന്‍ഡ് ഇക്കണോമിക്‌സ്) കോഴ്സില്‍ വിവിധ കാറ്റഗറികളിലായി 27 സീറ്റുകളും ഒഴിവുണ്ട്. യൂണിവേഴ്സിറ്റി ക്യാപ് ഐ.ഡി രജിസ്‌ട്രേഷനുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ ഒന്നിന് രാവിലെ 10ന് ഹാജരാകണം. ഫോണ്‍: 9188900190, 9249570187.

date