Skip to main content

ക്ഷേമനിധി കുടിശ്ശിക അടയ്ക്കാന്‍ സെപ്റ്റംബര്‍ 30 വരെ അവസരം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ കുടിശ്ശിക വരുത്തിയ വാഹന ഉടമകള്‍ക്ക് നാലു തവണകളായി തുക തിരികെ അടയ്ക്കാന്‍  സെപ്റ്റംബര്‍ 30 വരെ സമയം അനുവദിച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അവസാന 36 മാസം വരെ അംശാദായം കുടിശ്ശിക വരുത്തിയ മോട്ടോര്‍ തൊഴിലാളികള്‍ക്കും ഈ കാലാവധിക്കുള്ളില്‍ തുക അടയ്ക്കാം. 36 മാസത്തില്‍ കൂടുതല്‍ കുടിശ്ശികയുള്ള തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുകയില്ല. ഫോണ്‍: 0491-2547437.

date