Skip to main content

സ്പോട്ട് അഡ്മിഷന്‍

ഷൊര്‍ണൂര്‍ ഐ.പി.ടി ആന്‍ഡ് ജി.പി.ടി കോളജില്‍ റെഗുലര്‍, ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. നിലവില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പുതുതായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും പങ്കെടുക്കാം. മറ്റ് സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ബ്രാഞ്ച്/ സ്ഥാപന മാറ്റത്തിനും അവസരമുണ്ട്. സെപ്റ്റംബര്‍ ഒന്‍പതിന് രാവിലെ ഒന്‍പത് മുതല്‍ 10 വരെ ലാറ്ററല്‍ എന്‍ട്രി വിഭാഗത്തില്‍പ്പെട്ട റാങ്കുകാര്‍ക്കും, 10 മുതല്‍ 11 വരെ റെഗുലര്‍ വിഭാഗത്തില്‍പ്പെട്ട റാങ്കുകാര്‍ക്കും പ്രവേശനം നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളജില്‍ എത്തണം. മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് മാറ്റം വേണ്ടവര്‍ അഡ്മിഷന്‍ സ്ലിപ്പും ഫീസ് അടച്ച രസീതും ഹാജരാക്കിയാല്‍ മതി. ഒഴിവുകളുടെ വിവരങ്ങള്‍ക്ക് www.polyadmission.org സന്ദര്‍ശിക്കുക. ഫോണ്‍: 0466 2220450.
 

date