Skip to main content

പൊതുവിദ്യാഭ്യാസ വകുപ്പ് ഫയൽ അദാലത്ത്: കോട്ടയത്ത് സ്പോട്ട് രജിസ്ട്രേഷന് അവസരം

പൊതുവിദ്യാഭ്യാസ വകുപ്പ് ഫയൽ അദാലത്ത്കോട്ടയത്ത് സ്പോട്ട് രജിസ്ട്രേഷന് അവസരം

        കോട്ടയം എം.ടി. സെമിനാരി ഹയർസെക്കൻഡറി സ്കൂളിൽ സെപ്റ്റംബർ 14 ന് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഒന്നാംഘട്ട ഫയൽ അദാലത്തിലേക്ക് മുൻകൂട്ടി അപേക്ഷിക്കാൻ കഴിയാത്തവർക്ക് സ്പോട്ട് രജിസ്ട്രേഷന് അവസരം നല്കും. അവസാന തീയതിയായിരുന്ന സെപ്റ്റംബർ 9 ന് മുൻപ് അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് അവസരം പ്രയോജനപ്പെടുത്താമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു.

പി.എൻ.എക്‌സ്. 3732/2026

date