Post Category
നഗരത്തില്‍ വൈദ്യുതി വിതരണം തടസപ്പെടും
ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയോടനുബന്ധിച്ച് സെപ്റ്റംബര്‍ 15ന് ഉച്ചയ്ക്ക്ശേഷം നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടുമെന്ന് കെ.എസ്.ഇ.ബി പാലക്കാട് ഇലക്ട്രിക്കല്‍ ഡിവിഷന് എക്സി. എന്‍ജിനീയര്‍ അറിയിച്ചു. ഘോഷയാത്ര കടന്നുപോകുന്ന റൂട്ടുകളില്‍ ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി 10 വരെയാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാകുക. മൂത്താന്തറ, മേലാമുറി, വലിയങ്ങാടി, മാര്‍ക്കറ്റ് റോഡ്, ബി.ഒ.സി. റോഡ്, ആര്.എസ് റോഡ്, ജി.ബി റോഡ്, കോളജ് റോഡ്, താരേക്കാട്, വിക്ടോറിയ കോളജ് പരിസരം, ചാത്തപുരം, കല്‍പ്പാത്തി എന്നീ പ്രദേശങ്ങളിലാണ് വൈദ്യുതി വിതരണം തടസപ്പെടുക.
date
- Log in to post comments