Skip to main content

കമ്മ്യൂണിറ്റി മീഡിയേറ്റർ പാനൽ: അപേക്ഷ ക്ഷണിച്ചു

വ്യവഹാര രഹിത ഗ്രാമങ്ങൾ ലക്ഷ്യമിട്ട് നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി നടപ്പാക്കുന്ന കമ്മ്യൂണിറ്റി മീഡിയേഷൻ പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി മീഡിയേറ്റർമാരുടെ പാനൽ രൂപീകരിക്കും. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും ജില്ലാ മീഡിയേഷൻ സെന്ററിന്റെയും നേതൃത്വത്തിൽ പ്രാദേശിക തർക്കങ്ങൾ സൗഹാർദ്ദപരമായി പരിഹരിക്കാനാണ് പാനൽ സജ്ജമാക്കുന്നത്. താല്പര്യമുള്ളവർ   വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ സെപ്റ്റംബർ 23-ന് വൈകുന്നേരം 5 ന്  മുൻപ് പാലക്കാട് ജില്ലാ മീഡിയേഷൻ സെന്ററിൽ  സമർപ്പിക്കണം. അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലീഗൽ സർവീസസ് അതോറിറ്റി പ്രത്യേക പരിശീലനം നൽകും.

 

date