ജില്ലാ സിവിൽ സർവീസ് കായികമേളക്ക് തുടക്കമായി
ജില്ലാ സിവിൽ സർവീസ് കായികമേള പാലക്കാട് മെഡിക്കൽ കോളേജിൽ ആരംഭിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.എം ശശി എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എ അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. 2025-ലെ ഓൾ ഇന്ത്യ സിവിൽ സർവീസ് കായിക മത്സരത്തിൽ 800 മീറ്ററിൽ റെക്കോർഡോടെ സ്വർണവും 1500 മീറ്ററിൽ സ്വർണവും നേടിയ പാലക്കാട് ഗവൺമെന്റ് പോളിടെക്നിക് ജീവനക്കാരൻ വി. അനീഷ്‌കുമാറിനെ ചടങ്ങിൽ ആദരിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.ആർ അശോകൻ, ആർ. രോഹിത്, പി.കെ രാജീവ് എന്നിവർ ആശംസകൾ നേർന്നു. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് കെ. അശോകൻ സ്വാഗതവും സെക്രട്ടറി ഹാർബിൻ സി ലോനപ്പൻ നന്ദിയും പറഞ്ഞു.ആകെ 19 ഇനങ്ങളിൽ 15 ഇനം മത്സരങ്ങൾ പൂർത്തിയായി. വെള്ളിയാഴ്ച (സെപ്റ്റംബർ 18) നീന്തൽ (ജി.എച്ച്.എസ്.എസ് പറളി), കാരംസ് (സ്വാമീസ് കൽപ്പാത്തി), ബാഡ്മിന്റൺ, ടെബിൾ ടെന്നീസ് (കോസ്മോപോളിറ്റൻ ക്ലബ്ബ്), ക്രിക്കറ്റ് (കോട്ട മൈതാനം) എന്നീ മത്സരങ്ങൾ നടക്കും.
ഫോട്ടോ: ജില്ലാ സിവിൽ സർവീസ് മത്സരങ്ങൾ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ടി എം ശശി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. പാലക്കാട് ഗവൺമെന്റ് പോളിടെക്നിക് ജീവനക്കാരൻ വി. അനീഷ്‌കുമാറിനെ ചടങ്ങിൽ ആദരിച്ചു
ഫോട്ടോ: ജില്ലാ സിവിൽ സർവീസ് ചെസ്സ് മത്സരം
- Log in to post comments