Skip to main content

ഗതാഗത നിയന്ത്രണം

പെരുമ്പിലാവ് - നിലമ്പൂർ റോഡിൽ ചാലിശ്ശേരി തണത്തറ പാലം മുതൽ പട്ടാമ്പി പാലം വരെ നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 10 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
കൂറ്റനാട് നിന്ന് പട്ടാമ്പിയിലേക്ക് പോകുന്ന വലിയ വാഹനങ്ങൾ കൂറ്റനാടിൽ നിന്നും തൃത്താല റോഡിലേക്ക് തിരിഞ്ഞ് മേഴത്തൂർ വഴി മാട്ടായയിലെത്തി പട്ടാമ്പിയിലേക്ക് പോകണം. പട്ടാമ്പിയിൽ നിന്നും കൂറ്റനാട് ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾക്ക് സാധാരണ വഴിയിലൂടെ പോകാമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

date