Post Category
ലോക ഹൃദയ ദിനം: ബോധവല്‍ക്കരണ പരിപാടികളും കൂട്ടനടത്തവും
ലോക ഹൃദയ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി ജില്ലാതല ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും. സെപ്റ്റംബര്‍ 30ന് വൈകീട്ട് മൂന്നിന് സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ പാലക്കാട് നഴ്സിംഗ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ഫ്‌ളാഷ് മോബ്, ബോധവല്‍ക്കരണ ലഘുനാടകം എന്നിവ അരങ്ങേറും. തുടര്‍ന്ന് 'ഹൃദയത്തിനായി നടക്കാം' എന്ന സന്ദേശവുമായി സിവില്‍ സ്റ്റേഷന്‍ പരിസരത്തുനിന്ന് ചെറിയ കോട്ടമൈതാനത്തിലേക്ക് കൂട്ടനടത്തവും സംഘടിപ്പിക്കും.
date
- Log in to post comments