Skip to main content

ക്ഷേമനിധി അംഗത്വ ക്യാമ്പ്

കേരള ചെറുകിട തോട്ടംതൊഴിലാളി ക്ഷേമനിധി പദ്ധതിയിലേക്ക് അംഗത്വ ക്യാമ്പ് സംഘടിപ്പിക്കും. ഒക്ടോബര്‍ 17ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ ജില്ലാ ലേബര്‍ ഓഫീസിലും, 24ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ ഒറ്റപ്പാലം അസിസ്റ്റന്റ് ലേബര്‍ ഓഫീസിലുമാണ് ക്യാമ്പുകള്‍. നിലവിലുള്ള അംഗങ്ങള്‍ക്ക് കുടിശിക തീര്‍ത്ത് അംഗത്വം പുതുക്കുന്നതിനുള്ള അവസരവും ഉണ്ടാകും. ഫോണ്‍: 04923 244070, 8547655336.
 

date