Skip to main content

ജില്ലാതല ക്ഷീരകര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു                          

ക്ഷീര വികസന വകുപ്പിന്റെ 2016-17 വര്‍ഷത്തെ കണ്ണൂര്‍ ജില്ലാതല ക്ഷീരകര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലപ്പട്ടം കോവല്‍ പുതിയപുരയില്‍ മൊയ്തീന്‍കുട്ടി ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇതോടൊപ്പം 13 ക്ഷീര വികസന യൂണിറ്റുകളിലെ മികച്ച ക്ഷീരകര്‍ഷകനായി ഷൈനി ജോസഫ് തേക്കടിയില്‍ (ആലക്കോട്), കെ.പ്രമോദ് പറമ്പില്‍ (എടക്കാട്), ഒ.എസ്.സിബി ഉറുമ്പടയില്‍ (ഇരിക്കൂര്‍), സി.പി.മുഹമ്മദ് ലബീബ് (ഇരിട്ടി), കെ.മനോഹരന്‍ (കല്ല്യാശ്ശേരി), കെ.പി.നസീര്‍ (കണ്ണൂര്‍), കെ.ഹേമലത നാമത്ത് (കൂത്തുപറമ്പ്), ഇ.ടി.വര്‍ഗീസ് ഇയ്യാലില്‍ (മണിക്കടവ്), രാജന്‍ പളളിപ്രവന്‍ (പാനൂര്‍), ടി.എം.ജയകൃഷ്ണന്‍ (പയ്യന്നൂര്‍), സാബു.പി.എസ്. പാറയില്‍ (പേരാവൂര്‍), പി.വി.സുലോചന (തളിപ്പറമ്പ്).
ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് നല്‍കുന്ന മികച്ച ജില്ലാതല ക്ഷീരകര്‍ഷകനായി ചെമ്പന്തൊട്ടിയിലെ ബേബി ജേക്കബ് കൊന്നക്കലിനെ തെരഞ്ഞെടുത്തു. 
ജില്ലയിലെ മികച്ച ആപ്കോസ് സംഘമായി കേളകം, പുത്തൂര്‍ ക്ഷീരസംഘങ്ങളെയും പരമ്പരാഗത സംഘമായി അഞ്ചരക്കണ്ടി സംഘത്തെയും തെരഞ്ഞെടുത്തു. ഏറ്റവും കുറവ് ഓഡിറ്റ് ന്യൂനതയുള്ള സംഘമായി കൈതപ്രം ക്ഷീരസംഘത്തെയും ഏറ്റവും ഗുണനിലവാരമുള്ള സംഘമായി കരിവെള്ളൂര്‍ ക്ഷീരസംഘത്തെയും തെരഞ്ഞെടുത്തു. ഓഡിറ്റില്‍ എ ക്ലാസ്സ് നേടിയ തിരുമേനി, അമ്പായത്തോട്, ഇരിട്ടി, ഉരുവച്ചാല്‍, പഴശ്ശിരാജനഗര്‍, ഏഴോം, മണിക്കടവ്, നെല്ലിക്കാംപൊയില്‍, ബക്കളം, പൊട്ടംപ്ലാവ് എന്നീ സംഘങ്ങളെ ജില്ലാ ക്ഷീരസംഗമത്തില്‍ ആദരിക്കുമെന്ന് ക്ഷീരസംഗമം ജനറല്‍ കണ്‍വീനര്‍ ജെയിന്‍ ജോര്‍ജ്ജ്, ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 
പി എന്‍ സി/4624/2017
 

date