Post Category
ജില്ലാ ഓഫീസര്‍മാര്‍ക്ക് ഭരണഭാഷാ അവബോധപരിപാടി
ഭരണഭാഷമാറ്റം ത്വരിതപ്പെടുത്തുന്നതിന് ജില്ലാ ഓഫീസര്‍മാര്‍ക്കായി നടത്തുന്ന ഭരണഭാഷാ അവബോധപരിപാടി ജനുവരി 21 രാവിലെ 10 ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ആര്.എസ് റാണി ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കേരളത്തിലെ ഭരണഭാഷ വിഷയത്തില്‍ ഭാഷാ വിദഗ്ധന്‍ ആര്. ശിവകുമാര്‍ വിഷയാവതരണം നടത്തും. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാവുന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡി ബാലമുരളി, എ.അജിത് പ്രസാദ്, ആര്.എസ് റാണി, എ.ഡി.എം ടി വിജയന് തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments