Post Category
വിജയദശമി: ഖാദി ഉല്പന്നങ്ങള്ക്ക് റിബേറ്റ്
വിജയദശമി പ്രമാണിച്ച് ഒക്ടോബര് 15 മുതല് 19 വരെ ഖാദി ബോര്ഡിന്റെ വില്പന കേന്ദ്രങ്ങളില് ഖാദി തുണിത്തരങ്ങള്ക്ക് 30 ശതമാനം വരെ സര്ക്കാര് റിബേറ്റ് പ്രഖ്യാപിച്ചു. ഖാദി ഗ്രാമ സൗഭാഗ്യ, കോട്ടമൈതാനം, ടൗണ് ബസ് സ്റ്റാന്ഡ് കോംപ്ലക്സ്, കൊല്ലങ്കോട്, തൃത്താല, കുമ്പിടി എന്നിവിടങ്ങളിലുള്ള ഖാദി ഷോറൂമുകളിലും മണ്ണൂര്, ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കുഴല്മന്ദം/കളപ്പെട്ടി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി, മലമ്പുഴ, ചിതലി എന്നീ ഗ്രാമശില്പ്പകളിലും റിബേറ്റ് ലഭിക്കും. സര്ക്കാര്, അര്ധസര്ക്കാര് ജീവനക്കാര്ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്. ഫോണ്: 0491 2534392.
date
- Log in to post comments