പ്രധാനമന്ത്രി നാഷണല് അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിച്ചു
മലമ്പുഴ ഗവ. ഐ.ടി.ഐയില് ആര്.ഐ സെന്ററിന്റെ ആഭിമുഖ്യത്തില് പ്രധാനമന്ത്രി നാഷണല് അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിച്ചു. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ഇന്സ്പെക്ടര് ഓഫ് ട്രെയിനിംഗ് കെ.പി. ഷാജു അധ്യക്ഷനായി. ജോയിന്റ് ഡയറക്ടര് എ. ഷമ്മി ബേക്കര് മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളില് നിന്നായി 18 സ്ഥാപനങ്ങള് പങ്കെടുത്ത മേളയില് 355 ഒഴിവുകളാണ് റിപ്പോര്ട്ട് ചെയ്തത്. ഇന്റര്വ്യൂവില് പങ്കെടുത്ത 116 ഓളം ട്രെയിനികള്ക്ക് സെലക്ഷന് ലഭിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം ലീലാവതി സതീഷ്, ട്രെയിനിംഗ് ഓഫീസര് ടി.എസ്. സജു, പ്രിന്സിപ്പാള് ആര്. ജയകൃഷ്ണന്, വൈസ് പ്രിന്സിപ്പാള് കെ. ജയേഷ്, സീനിയര് സുപ്രണ്ട് എം. സുരേഷ് കുമാര്, അസിസ്റ്റന്റ് അപ്രന്റീസ്ഷിപ്പ് അഡൈ്വസര് കെ.പി. സാദത്ത്, ജൂനിയര് അപ്രന്റീസ്ഷിപ്പ് അഡൈ്വസര് ഡി. അജയകുമാര് എന്നിവര് സംസാരിച്ചു.
- Log in to post comments