Skip to main content

പുകയില വിരുദ്ധനിയമം: പരിശീലന പരിപാടി 22 ന്

 

പുകയില വിരുദ്ധ നിയമം സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലെ മേജര്‍ ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ  സൂപ്രണ്ടുമാര്‍ക്കും, അനുബന്ധ വകുപ്പുകളുടെ തലവന്മാര്‍ക്കും ഗവ. ഇതര സ്ഥാപനങ്ങളുടെ (എന്‍.ജി.ഒ) പ്രതിനിധികള്‍ക്കുമായി ജനുവരി 22 ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെ ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലന പരിപാടി നടത്തും.  ബന്ധപ്പെട്ടവര്‍ പരിപാടിയില്‍ പങ്കെടുക്കണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

date