Skip to main content

ദാക്ഷായണി സ്വയംതൊഴില്‍ പദ്ധതി: 112 അപേക്ഷകള്‍ ലഭിച്ചു ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം

ജില്ലയില്‍ ദാക്ഷായണി സ്വയംതൊഴില്‍ പദ്ധതിയിലേക്ക് ഇതുവരെ 112 അപേക്ഷകള്‍ ലഭിച്ചു. മണ്ണാര്‍ക്കാട് - 14, ഒറ്റപ്പാലം-15, ചിറ്റൂര്‍ -3, പാലക്കാട് നഗരസഭ - 2, കുഴല്‍മന്ദം -7, പട്ടാമ്പി - 4, പാലക്കാട് - 16, ശ്രീകൃഷ്ണപ്പുരം - 2, ഷൊര്‍ണൂര്‍ നഗരസഭ - 4, നെന്മാറ-2, തൃത്താല-14, മലമ്പുഴ - 2, ആലത്തൂര്‍ - 20, കൊല്ലങ്കോട് -7 എന്നീങ്ങനെയാണ് അപേക്ഷ ലഭിച്ചിട്ടുള്ളത്.

പട്ടികജാതി വിഭാഗം വനിതകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പുവരുത്തുകയും സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. 21-നും 55-നും ഇടയില്‍ പ്രായമുള്ള, ഏഴാം ക്ലാസ് പാസായ വനിതകള്‍ക്കാണ് അവസരം. പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അഞ്ചോ അധിലധികമോ വനിതകള്‍ അംഗങ്ങള്‍ ആയിട്ടുള്ളതും, ജില്ലാ രജിസ്ട്രാര്‍ ഓഫീസ്/ കുടുംബശ്രീ/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ രജിസ്റ്റര്‍ ചെയ്തതുമായ സ്വയംസഹായ സംഘങ്ങള്‍ക്കും വ്യക്തിഗത സംരംഭകര്‍ക്കും അപേക്ഷിക്കാം.

കുടുംബ വാര്‍ഷികവരുമാനം അഞ്ചുലക്ഷം രൂപയില്‍ കവിയരുത്. ഗ്രൂപ്പുകള്‍ക്ക് പദ്ധതി തുകയുടെ 75 ശതമാനം (പരമാവധി 10 ലക്ഷം രൂപ) വരെയും വ്യക്തികള്‍ക്ക് പ്രോജക്ട് കോസ്റ്റിന്റെ 75 ശതമാനം (പരമാവധി 3.75 ലക്ഷം രൂപ) വരെയും സബ്‌സിഡി ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ഒക്ടോബര്‍ 31 നകം ബന്ധപ്പെട്ട ബ്ലോക്ക്/നഗരസഭാ പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0491 2505005.

date