Post Category
ലഹരി വിമുക്ത ബോധവല്‍ക്കരണ ക്ലാസും കായിക മത്സരങ്ങളും സംഘടിപ്പിച്ചു
യുവതലമുറയെ ലഹരിയുടെ വിപത്തില്‍ നിന്നും സംരക്ഷിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി 'നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത്' ക്യാമ്പയിന്റെ ഭാഗമായി മലമ്പുഴ ഗവ.ഐ.ടി.ഐയില്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസും പരമ്പരാഗത കായിക മത്സരങ്ങളും സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ കെ ജയേഷ് ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും നിയമവശങ്ങളെക്കുറിച്ചും ജി.എസ്.സി.പി.ഒ പി ആര്‍ വിനുകുമാര്‍, എച്ച്.ഒ.ആര്‍ ജി.ഷീന എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. പ്രോഗ്രാം ഓഫീസര്‍ എ രന്‍ജിഷ അധ്യക്ഷയായി. വോളന്റിയര്‍ ക്യാപ്റ്റന്‍ മണികണ്ഠന്‍, ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ ടി. ആര്‍ വിനോദ് കുമാര്‍, അസി. പ്രോഗ്രാം ഓഫീസര്‍ സി.പി. വിബ എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments