അഞ്ചാംക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം
പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ അടുത്ത അദ്ധ്യയന വര്‍ഷത്തെ അഞ്ചാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പെണ്‍കുട്ടികള്‍ക്കായി പരവനടുക്കത്ത് പ്രവര്‍ത്തിക്കുന്ന കാസര്‍കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ 35 സീറ്റുകളില്‍ 10 പൊതു വിഭാഗങ്ങള്‍ക്കും 90 ശതമാനം സീറ്റുകളില്‍ പട്ടികജാതി,പട്ടികവര്ഗ്ഗക്കാര്ക്കുമാണ് പ്രവേശനം നല്‍കുക. അപേക്ഷകര്‍ ഇപ്പോള്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്നവരും 01.06.19 ന് 10 വയസ്സില്‍ കവിയാത്തവരും ആകണം. കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. പ്രാക്തന ഗോത്ര വിഭാഗക്കാര്‍ക്ക് വരുമാന പരിധിയില്ല. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകളോടൊപ്പം ജാതി, വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് , പഠിക്കുന്ന ക്ലാസ്സ്, വയസ്സ് തെളിയിക്കുന്നതിനായി വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനത്തിലെ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം എന്നിവ സഹിതം ഫെബ്രുവരി 10 നകം സമര്‍പ്പിക്കണം.അപേക്ഷകള്‍ ജില്ലാ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിലോ, ട്രൈബല്‍ എക്സറ്റന്ഷന് ഓഫീസുകളായ എന്മകജെ,പനത്തടി,കാസര്‍കോട്്,നീലേശ്വരം എന്നിവിടങ്ങളിലോ സമര്‍പ്പിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക്-04994-255466
- Log in to post comments