Skip to main content

58-മത് സംസ്ഥാന  ശാസ്ത്രമേള; ലോഗോ പ്രകാശനം നവംബർ ആറിന്

നവംബർ 18 മുതൽ 21 വരെ  മണ്ണാർക്കാട് നടക്കുന്ന 58-മത് സംസ്ഥാന ശാസ്ത്രമേളയുടെ ലോഗോ പ്രകാശനം നവംബർ ആറിന്. രാവിലെ 10.30 ന് നെല്ലിപ്പുഴ ദാറുനജാത്ത് ഹയർ സെക്കന്ററി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ നിർവ്വഹിക്കും.

ജനപ്രതിനിധികൾ, അക്കാദമിക് ഡയറക്ടർ എസ്.അരുൺ,  ജോയിന്റ് ഡയറക്റ്റർ അബൂബക്കർ, ജില്ലാ വിദ്യാഭ്യാസ ഡയറക്റ്റർ സലീന ,വിവിധ കമ്മിറ്റി കൺവീനർമാർ തുടങ്ങിയവർ പങ്കെടുക്കും

പ്രവർത്തിപരിചയമേള  നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർസെക്കന്ററി സ്ക്കൂളിലും മാത്തമാറ്റിക്സ് മേള കല്ലടി എച്ച്.എസ്.എസ് ലും ശാസ്ത്രമേള ഐടി എന്നിവ മണ്ണാർക്കാട് എംഇഎസ് ഹയർസെക്കന്ററി സ്ക്കൂളിലും
സാമൂഹ്യ ശാസ്ത്രമേള എം.ഇ.ടി ഹൈസ്ക്കൂളിലും വൊക്കേഷണൽ എക്സ്പോ മണ്ണാർക്കാട്  കെ.എസ്.ആർ.ടി.സി മൈതാനത്തും നടക്കും.

date