Post Category
റിസര്‍ച്ച് അഡ്വാന്‍സ്മെന്റ് പ്രോഗ്രാം
കൊച്ചി: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലുമായി സഹകരിച്ച് സെന്റ് തെരേസാസ് കോളേജിലെ ഹോം സയന്‍സ് വകുപ്പ് റിസര്‍ച്ച് അഡ്വാന്‍സ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു. തിരുവനന്തപുരം മാര്‍ ബസേലിയസ് കോളേജ് ഡയറക്ടറും കൗണ്‍സില്‍ അംഗവുമായ ഡോ. വി.എസ്. ജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കൊച്ചി സര്‍വകലാശാല മാനേജ്മെന്റ് സ്റ്റഡീസിലെ ഡോ. ശ്രീജേഷ്, മൈസൂര്‍ സാപിയന്റ് കോളേജ് ഓഫ് മാനേജ്മെന്റ് പ്രിന്‍സിപ്പല്‍ ഡോ. താണ്ഡവമൂര്‍ത്തി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി. ഗവേഷണപ്രബന്ധങ്ങളുടെ അവതരണവും പോസ്റ്റര്‍ മത്സരവും സംഘടിപ്പിച്ചു. കോളേജ് ഡയറക്ടര്‍ സിസ്റ്റര്‍ വിനീത, പ്രിന്‍സിപ്പല്‍ ഡോ. സജിമോള്‍ അഗസ്റ്റിന്, റോസ്മേരി ഫ്രാന്‍സിസ്, സിസ്റ്റര്‍ ഷെല്‍സി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
date
- Log in to post comments