Skip to main content
പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടാൻ പട്ടിത്തറ ഗ്രാമപഞ്ചായത്ത് : ഹരിത സമൃദ്ധി പദ്ധതിക്ക് തുടക്കം

പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടാൻ പട്ടിത്തറ ഗ്രാമപഞ്ചായത്ത് : ഹരിത സമൃദ്ധി പദ്ധതിക്ക് തുടക്കം

പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ 'ഹരിത സമൃദ്ധി' പദ്ധതിക്ക് തുടക്കമായി.  തൃത്താല എം എൽ എ വി. ടി. ബൽറാം ഉദ്ഘാടനം നിർവഹിച്ചു.  ജനകീയാസൂത്രണം, കൃഷിവകുപ്പ് പച്ചക്കറി വികസന പദ്ധതി എന്നിവയിൽ ഉൾപ്പെടുത്തിയാണ് ഹരിത സമൃദ്ധി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശശിരേഖ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി വാർഡിലെ കർഷകർക്കായി 5000 പച്ചക്കറി തൈകൾ, പോട്ടിങ് മിശ്രിതവും തൈകളും ഉൾപ്പെടെയുള്ള 400 എച്ച് ഡി പി ഇ ചട്ടികൾ, കുറ്റികുരുമുളക് എന്നിവ വിതരണം ചെയ്തു.

 

ഇതോടൊപ്പം തെങ്ങിൻതോപ്പുകളിലെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി കൃഷിവകുപ്പ് നടപ്പിലാക്കുന്ന പി ഐ സി സി എസ് ( പ്രൊഡക്ടിവിറ്റി ഇമ്പ്രൂവ്മെന്റ് ത്രൂ കോക്കനട്ട് ബേസ്ഡ് ക്രോപ്പിംഗ് സിസ്റ്റം )

പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വി. ഷാജഹാൻ നിർവഹിച്ചു. തെങ്ങ് കർഷകർക്ക് ആവശ്യമായ ബോറാക്സ്, മഗ്നീഷ്യം സൾഫേറ്റ് , വിവിധ ഇടവിളകൾ എന്നിവ ഈ പദ്ധതിയിലൂടെ ലഭ്യമാക്കും. കൃഷി ഓഫീസർ  എം. എസ് ശ്രീലക്ഷ്മി പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. വിനോദ്, വാർഡ് മെമ്പർമാരായ മനോജ്, കെ. പി അസ്മ, കൃഷി അസിസ്റ്റന്റുമാരായ പി. ജാസ്മിയ, പി. ലിംലി, പ്ലാൻ കോർഡിനേറ്റർ മൊയ്തീൻകുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

date