ആയുര്‍ എക്സ്പോ 2026: നവംബര്‍ 14ന് മന്ത്രി കെ.എ തുളസി ഉദ്ഘാടനം നിര്‍വഹിക്കും.
ഭാരതീയ ചികിത്സാവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പാത്തി രഥോത്സവം 2026 മായി ബന്ധപ്പെട്ട് താല്‍ക്കാലിക ആയുര്‍വേദ ഡിസ്പെന്‍സറി 'ആരോഗ്യം ആയുര്‍വേദത്തിലൂടെ' -'ആയുര്‍ എക്സ്പോ 2026' സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം നവംബര്‍ 14ന് രാവിലെ 9:30ന് കല്‍പ്പാത്തി, കല്ചെട്ടി തെരുവ്, ഹൗസ് നമ്പര്‍ പി.കെ.ജി.എസ് 148-ല്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി നിര്‍വഹിക്കും. രമേശ് പിഷാരടി എം.എല്‍.എ അധ്യക്ഷനാകുന്ന പരിപാടിയില്‍ വി.കെ ശ്രീകണ്ഠന് എം.പി വിശിഷ്ടാതിഥിയാകും.
എക്സ്പോയുടെ ഭാഗമായി സൗജന്യ ആയുര്‍വേദ പരിശോധന, സ്പെഷ്യലിറ്റി ചികിത്സകള്‍, സൗജന്യ ഔഷധവിതരണം, പ്രകൃതി നിര്‍ണ്ണയം, ഔഷധ സസ്യ പ്രദര്‍ശനം, ഔഷധ സസ്യങ്ങളെ കുറിച്ചുള്ള ക്വിസ് മത്സരം, ഔഷധ സസ്യ വിതരണം, ആയുര്‍വേദ രുചിക്കൂട്ടുകള്‍, സൗജന്യ യോഗ പരിശീലനം, ആയുര്‍വേദത്തെ അടുത്തറിയാന്‍ പ്രത്യേക പ്രദര്‍ശനവും നടക്കും.
- Log in to post comments