Skip to main content

വനിത വാർഡൻ ഒഴിവ്

ജില്ലയിലെ സർക്കാർ വകുപ്പിന് കീഴിൽ വനിത വാർഡൻ തസ്തികയിൽ ആറ് ഒഴിവ്. താത്കാലികാടിസ്ഥാനത്തിലാണ് നിയമനം.
എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടാവണം.
ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 2026  ജനുവരി ഒന്നിൽ 18 നും 41 നും മധ്യേ. താല്പര്യമുള്ളവർ  നവംബർ 23-നകം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0491 2505204

date