Skip to main content

സംരക്ഷാ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡിന്റെ 'സംരക്ഷാ' വെബ് പോര്‍ട്ടലില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍മാര്‍, സൂപ്പര്‍വൈസര്‍ പെര്‍മിറ്റുടമകള്‍, വയര്‍മാന്‍ പെര്‍മിറ്റുടമകള്‍ എന്നിവര്‍ തങ്ങളുടെ ലൈസന്‍സുകളും പെര്‍മിറ്റുകളും ഡിസംബര്‍ 15നകം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. നിശ്ചിത തീയതിക്ക് ശേഷം സംരക്ഷയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍മാര്‍ വഴി ലഭിക്കുന്ന സ്‌കീമുകളും മറ്റ് അപേക്ഷകളും പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ പരിഗണിക്കൂയെന്നും വ്യക്തമാക്കി.

date