പുരധിവാസ ഭവന നിര്‍മ്മാണം ശിലാസ്ഥാപനം നിര്‍വ്വഹിച്ചു.
പ്രളയാനന്തര പുനരധിവാസ ഭവന നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിച്ചു. കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ അധ്യക്ഷത വഹിച്ചു. അമ്പലവയല്‍ സ്വദേശി എം.പി വില്‍സണ്‍ മണ്ണാപറമ്പില്‍ സൗജന്യമായി നല്‍കിയ പതിനഞ്ച് സെന്റ് ഭൂമിയിലാണ് പനമരം ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്ക് ഭവനസമുച്ഛയം നിര്‍മ്മിക്കുന്നത്. പത്ത് കുടുംബങ്ങള്‍ക്ക് താമസിക്കാനുളള സൗകര്യമാണ് ഇവിടെ ഒരുക്കുക. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ഉടന്‍ തന്നെ നിര്‍മ്മാണം തുടങ്ങാന്‍ കഴിഞ്ഞതും ജില്ലാ ഭരണകൂടത്തിന് നേട്ടമായി. ജില്ലാ നിര്‍മ്മിതി കേന്ദ്രയ്ക്കാണ് നിര്‍മ്മാണ ചുമതല. അര്‍ഹരായ 8079 പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പതിനായിരം രൂപയുടെ ധനസാഹായം ജില്ലാഭരണകൂടം ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്. സ്വന്തമായി വീട് നിര്‍മ്മിക്കാന്‍ തയ്യാറായ 321 പേര്‍ക്കും നാല് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് റഹിയാനത്ത് ബഷീര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.ഇസ്മയില്‍, എ.ദേവകി, എ.ഡി.എം കെ.അജീഷ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments