Skip to main content

ഇന്ന് റിപ്പബ്ലിക് ദിനം : മന്ത്രി. കെ. കൃഷ്ണന്‍കുട്ടി  പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും

 

രാജ്യത്തിന്റെ 70-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷച്ചടങ്ങില്‍ മുഖ്യതിഥിയായ ജലവിഭവ വകുപ്പു മന്ത്രി കെ. കൃഷ്ണന്‍കുട്ടി പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടില്‍ ഇന്ന് (ജനുവരി 26) രാവിലെ 8ന് ആഘോഷപരിപാടികള്‍ ആരംഭിക്കും.  

മുഖ്യാതിഥിയെ  ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു ജില്ലാ പൊലീസ് മേധാവി എച്ച്. ഹരിശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. രേഷ്മ രമേശന്‍ ഐപിഎസ് ആണ് പരേഡ് കമാന്‍ഡര്‍. അഭിവാദ്യം സ്വീകരിച്ചശേഷം 8.30ന് മന്ത്രി പതാക ഉയര്‍ത്തി റിപ്പബ്ലിക്ദിന സന്ദേശം നല്‍കും.      

   സിവില്‍ പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, സ്റ്റുഡന്റ്് പോലീസ്, എന്‍.സി.സി., സ്‌കൗട്ട്‌സ്, ഗൈഡ്‌സ് പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. കോട്ടയം ജില്ലാ ഹെഡ്ക്വാര്‍ട്ടര്‍ സബ് ഇന്‍സ്പ്‌കെടര്‍ എ.എസ് എബ്രഹാം, ട്രാഫിക് സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍,  വനിതാ സബ് ഇന്‍സ്‌പെക്ടര്‍ സതി പി ആര്‍.  എക്‌സൈസ് റേഞ്ച് ഓഫീസിലെ സന്തോഷ് കുമാര്‍, കുമളി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍  കെ. ജി മഹേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രീതി എന്നിവര്‍ വിവിധ പോലീസ് പ്ലാറ്റൂണുകളെ നയിക്കും. 

സ്റ്റുഡന്റ്‌സ് പോലീസ് പ്ലാറ്റൂണുകള്‍ അലന്‍ ചാക്കോ, സൗരവ് എം.എസ്, മെലീസ മറിയം മാണി, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ നയിക്കും. വിഷ്ണു ജി നായര്‍, അക്ഷയ് ജോസഫ് ടോമി, കൃഷ്ണ പ്രീയ എന്‍. എസ്, ഗോപിക ഗോപാലകൃഷ്ണന്‍, അലംമുഹമ്മദ്, സനിക കുര്യാക്കോസ് എന്നിവര്‍ എന്‍സിസി പ്ലാറ്റൂണുകള്‍ നയിക്കും. 

അഭിനവ് ആര്‍, ദേവകൃഷ്ണന്‍, ആല്‍ബിന്‍ മാത്യു, ആദിത്യ സജിത്ത്, അഷിക എസ്, അതീന സി സക്കറിയ എന്നിവര്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് പ്ലാറ്റൂണുകളും വിഷ്ണുപ്രിയ സിജുമോന്‍, വിദ്യാ വിജയന്‍, സാന്ദ്ര വി കുര്യാക്കോസ്, ഷെറിന്‍ ജോര്‍ജ്ജ്, സാബു കെ.ജെ എന്നിവര്‍ ബാന്റ് പ്ലാറ്റുണുകളും നയിക്കും.     

 സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാന്‍ഡ്‌സെറ്റ്,  ദേശഭക്തിഗാനം, പൂരകളി, പഞ്ചവാദ്യം, യോഗാ ചാപ് തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരിക്കും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍, സാമൂഹ്യ-സാംസ്‌ക്കാരിക-രാഷ്ട്രീയ നേതാക്കള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.       

date