Skip to main content

ബാലികാദിനം ആചരിച്ചു

 

    വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബാലികാദിനം ആചരിച്ചു. തലയോലപ്പറമ്പ് ഏ.ജെ. ജോണ്‍ മെമ്മോറിയല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്കായി അനീമിയ പരിശോധനയും ബോധവത്ക്കരണ സെമിനാറും നടത്തി. തലയോപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ജി മോഹനന്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സന്തോഷ് സി.എന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായ ത്തംഗം ഷിജി വിന്‍സെന്റ്, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.എന്‍ ശ്രീദേവി, പ്രിന്‍സിപ്പല്‍ കെ. ശ്രീകല, ഹെഡ്മിസ്ട്രസ് തങ്കമണി വി, ഡോ. ഷംല യു എന്നിവര്‍ സംസാരിച്ചു. കോട്ടയം ജനറല്‍ ആശുപത്രി ഡയറ്റീഷ്യന്‍ മിനി ഫിലിപ്പ് വിഷയാവതരണം നടത്തി. ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ ആശാമോള്‍ കെ. വി സ്വാഗതവും പ്രോജക്ട് ഓഫീസര്‍ അംബിക എന്‍ നന്ദിയും പറഞ്ഞു. 

date