Skip to main content

കമ്മ്യൂണിറ്റി കൗണ്‍സിലിംഗ് സെന്‍റര്‍ ഉദ്ഘാടനം ചെയ്തു

    കുടുംബശ്രീ ജില്ലാ മിഷന്‍റെയും പന്തളം ജനമൈത്രി പോലീസിന്‍റേയും ആഭിമുഖ്യത്തി ലുള്ള കമ്മ്യൂണിറ്റി കൗണ്‍സിലിംഗ് സെന്‍റര്‍ പന്തളം പോലീസ് സ്റ്റേഷനില്‍ ഡിവൈഎസ്പി ആര്‍.ജോസ് ഉദ്ഘാടനം ചെയ്തു. ജനമൈത്രി പോലീസുമായി ചേര്‍ന്ന് കുടുംബശ്രീ നടത്തുന്ന ജില്ലയിലെ രണ്ടാമത്തെ കൗണ്‍സിലിംഗ് സെന്‍ററാണിത്. ആദ്യത്തെ സംയുക്ത കൗണ്‍സിലിംഗ് സെന്‍റര്‍ അടൂരിലാണ്  തുടങ്ങിയത്. ആഴ്ചയില്‍ രണ്ടു ദിവസം സെന്‍ററുകള്‍ പ്രവര്‍ത്തിക്കും. 
    നിയമബോധവത്ക്കരണ പരിപാടികള്‍, ഫാമിലി കൗണ്‍സിലിംഗ്, വയോജനങ്ങള്‍ക്കും  വിധവകള്‍ക്കുമുള്ള കൗണ്‍സിലിംഗ് തുടങ്ങി വിവിധ ബോധവത്ക്കരണ പരിപാടികളും പരിശീലനങ്ങളുമാണ് സെന്‍ററുകളില്‍ ലഭിക്കുന്ന സേവനങ്ങള്‍. 
    പന്തളം സി.ഐ.ഇ.ഡി.ബിജു അധ്യക്ഷത വഹിച്ച യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ റ്റി കെ സതി, വിജയകുമാര്‍, സതീഷ് കുമാര്‍, എ.മണികണ്ഠന്‍, പി.ആര്‍.അനുപ, ശ്രീദേവി എന്നിവര്‍ പ്രസംഗിച്ചു.                                 (പിഎന്‍പി 3312/17)

date