Skip to main content

ദേശീയതല പ്രസംഗ മത്സരം

    യുവജനങ്ങളുടെ ഇടയില്‍ ദേശീയത വളര്‍ത്തുന്നതിനും അവരെ രാഷ്ട്ര പുനര്‍നിര്‍മാണ പ്രക്രിയയില്‍ പങ്കാളികളാക്കുന്നതിനും ലക്ഷ്യമിട്ട് യുവജനങ്ങള്‍ക്കായി പ്രസംഗ മത്സരം നടത്തുന്നു. ദേശീയതയും രാഷ്ട്രപുനര്‍നിര്‍മാണവും എന്ന വിഷയത്തില്‍ നെഹ്രു യുവ കേന്ദ്രയാണ് മത്സരം നടത്തുന്നത്. 18നും 29നും മധ്യേ പ്രായമുള്ളവര്‍ക്ക്  പങ്കെടുക്കാം. ഇംഗ്ലീഷ്/ഹിന്ദി ഭാഷയിലാണ് പ്രസംഗ മത്സരം. 
    പ്രാഥമിക തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍       മത്സരങ്ങള്‍ നടത്തി അതില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവരുടെ പേരും വിലാസവും ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ സഹിതം ഈ മാസം 14ന് മുമ്പ് നെഹ്രു യുവകേന്ദ്രയില്‍ ലഭ്യമാക്കണം. പ്രാഥമിക തലത്തിലുള്ള മത്സരവിജയികളെ  പങ്കെടുപ്പിച്ച് ബ്ലോക്ക്തല    മത്സരം നടത്തും. ഇതില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് ജില്ലാതലത്തില്‍       മത്സരിക്കാം. ജില്ലാ തലത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 5000, 2000, 1000 രൂപ വീതം ക്യാഷ് അവാര്‍ഡും മെറിറ്റ് സര്‍ട്ടിഫിക്കറ്റും ലഭിക്കും. ജില്ലാതലത്തി ല്‍ ഒന്നാം സ്ഥാനം ലഭിക്കുന്നയാള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാനതലത്തില്‍ ആദ്യ മൂന്നു സ്ഥാനം നേടുന്നവര്‍ക്ക് 25000, 10000, 5000 രൂപ ക്രമത്തില്‍ ക്യാഷ് അവാര്‍ഡും മെറിറ്റ് സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഇവര്‍ക്ക് ദേശീയതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. ദേശീയതലത്തിലെ വിജയികള്‍ക്ക് രണ്ട് ലക്ഷം, ഒരു ലക്ഷം, 50,000 രൂപ വീതം ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവുമാണ് ലഭിക്കുക.
    കൂടുതല്‍ വിവരം ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍, നെഹ്രു യുവകേന്ദ്ര, എന്‍ജിഒ ബില്‍ഡിംഗ്, കളക്ടറേറ്റിന് സമീപം, പത്തനംതിട്ട എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0468 2223640, 9495238244. 
പ്രാഥമിക തലത്തിലുള്ള മത്സരവിജയികളുടെ പേരുവിവരം ഡിസംബര്‍ 12ന് മുമ്പ് റ്യരുമവേമിമാവേശമേേ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തിലും അറിയിക്കാം. 
                                            (പിഎന്‍പി 3311/17)

date