Post Category
പീഡനം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം
സുല്‍ത്താന്‍ ബത്തേരിയില്‍ പതിനേഴുകാരിയായ ആദിവാസി പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കുറ്റക്കാരനെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ ശിശു ക്ഷേമ സമിതി ആവശ്യപ്പെട്ടു. ശിശുക്ഷേമ സമിതിയുടെ തണലില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് പോലീസിന് വിവരം ലഭിക്കുന്നത്.പോക്‌സോ വകുപ്പുകള്‍ക്ക് പുറമേ കുട്ടിയെ വീട്ട് ജോലി ചെയ്യിപ്പിച്ചതിന് ബാലവേല വകുപ്പ് പ്രകാരവും കേസെടുക്കണം.ജില്ലയില്‍ ആദിവാസി കുട്ടികള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ കോളനികള്‍ കേന്ദ്രീകരിച്ച് ജാഗ്രതാ സമിതികള്‍ രൂപവല്‍ക്കരിക്കാന്‍ പഞ്ചായത്തുകള്‍ ശ്രദ്ധിക്കണമെന്നും ശിശു ക്ഷേമ സമിതി സെക്രട്ടറി പി.സുരേഷ് ആവശ്യപ്പെട്ടു.
date
- Log in to post comments