Skip to main content

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ് ജില്ലയില്‍ പവര്‍ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കാന്‍ സ്‌പോര്‍ട്ട്‌സ് കൗണ്‍സിലിന് കമ്മീഷന്റെ നിര്‍ദേശം

കാക്കനാട്: ജില്ലയിലെ രണ്ടു സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് തെലുങ്കാനയില്‍ നടക്കുന്ന സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയ പവര്‍ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സ്‌പോര്‍ട്ട് കൗണ്‍സില്‍ അവസരമൊരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ മോഹന്‍ദാസ്. ദേശീയ പവര്‍ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കണമെങ്കില്‍ താലൂക്ക്, ജില്ലാതല മത്സരങ്ങള്‍ സംഘടിപ്പിക്കണം. ഇതില്‍ നിന്നു സംസ്ഥാന തലത്തില്‍ യോഗ്യരാകുന്നവര്‍ക്കേ മത്സരക്കാന്‍ കഴിയൂ. എന്നാല്‍ ഇത്തരത്തിലുള്ള ആഭ്യന്തര മത്സരങ്ങള്‍ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ സംഘടിപ്പിക്കാത്തതിനാല്‍ തങ്ങള്‍ക്ക് ദേശീയ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നില്ലെന്ന പരാതിയുമായി 12 വിദ്യാര്‍ഥികളാണ് കമ്മീഷനെ സമീപിച്ചത്. പരാതി പരിഗണിച്ച കമ്മീഷന്‍ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ ഡയറക്ടര്‍ക്കും സെക്രട്ടറിക്കും നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ടു. ഈ മാസം 24 മുതല്‍ 27 വരെയാണ് ദേശീയ മത്സരം നടക്കുന്നത്. പുതുവൈപ്പ് സമരവുമായി ബന്ധപ്പെട്ട് യതീഷ് ചന്ദ്രയെ വിചാരണ ചെയ്യുന്നത് കമ്മീഷന്‍ മാറ്റിവെച്ചു. എസ്. ശര്‍മ്മ എംഎല്‍എ സമയം നീട്ടിച്ചോദിച്ചതിനെ തുടര്‍ന്നാണ് വാദം മാറ്റിയത്. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ ആകെ 74 കേസുകള്‍ കമ്മീഷന്‍ പരിഗണിച്ചു. ഏഴു കേസുകള്‍ തീര്‍പ്പാക്കി.
 

date