Skip to main content

വിവിധോദ്ദേശ മാലിന്യ സംസ്കരണ സംവിധാനവുമായി മൊയന്‍സ് സ്കൂള്‍ വിദ്യാര്‍ഥിനികള്‍

മാലിന്യ സംസകരണത്തോടൊപ്പം വൈദ്യുതി, ശുദ്ധജലം, ചാരം എന്നിവ ഒരേ സമയം നിര്‍മിക്കുന്ന വിവിധോദ്ദേശ മാലിന്യ സംസ്കരണ സംവിധാനവുമായാണ് മൊയന്‍സ് സ്കൂള്‍ വിദ്യാര്‍ഥിനികള്‍ ഹരിതകേരളം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി നടന്ന പ്രദര്‍ശനത്തിനെത്തിയത്. മാലിന്യം നിശ്ചിത ഊഷ്മാവില്‍ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന നീരാവിയില്‍ നിന്നും ശുദ്ധജലം ഉണ്ടാകുകയും ഈ ജലം പ്രത്യേക  കുഴലുകള്‍ വഴി കടത്തിവിട്ട് വൈദ്യുതി നിര്‍മിക്കുകയും ചെയ്യുന്നതാണ് വിദ്യാര്‍ഥിനികളുടെ കണ്ടെത്തല്‍. മാലിന്യം കത്തുമ്പോള്‍ ഉണ്ടാകുന്ന ചാരം വളമായും ഉപയോഗിക്കാം. വലിയ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഉതകുന്ന രീതിയിലുള്ളതാണ് ഈ സംവിധാനം. ജില്ലാ സ്കൂള്‍ ശാസ്ത്രമേളയില്‍ പ്രദര്‍ശനം നടത്തി വിജയികളായവരാണ് ഇവര്‍. 

date