Skip to main content

നവഭവ കഥകളി മഹോത്സവത്തിന് ഇന്ന് തുടക്കം  മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും 

സംഗീത നാടക അക്കാദമിയുടെ ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന നവഭവ കഥകളി മഹോത്സവത്തിന് ഇന്ന് ( ഡിസംബര്‍ ഒമ്പത്) തുടക്കമാകും. കാറല്‍മണ്ണ വാഴേങ്കട കുഞ്ചുനായര്‍ സ്മാരക ട്രസ്റ്റില്‍ വൈകിട്ട് അഞ്ചിന് നടക്കുന്ന പരിപാടി സാംസ്കാരിക-പിന്നാക്ക ക്ഷേമ- നിയമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. പുതുതലമുറ കഥകളി കലാകാരന്മാര്‍ക്ക് അവസരമൊരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. കഥകളിയെക്കുറിച്ചുള്ള സംവാദത്തില്‍ പ്രശസ്ത കഥകളി കലാകാരന്മാര്‍ പങ്കെടുക്കും. കഥകളി രംഗത്ത് ദീര്‍ഘകാലം പ്രവര്‍ത്തിച്ച കലാകാരികളെ പരിപാടിയില്‍ ആദരിക്കും. പി.കെ. ശശി എം.എല്‍.എ. പരിപാടിയില്‍ അധ്യക്ഷനാകും. ഡിസംബര്‍ 16ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ എം.ബി. രാജേഷ് എം.പി., കെ.പി.എ.സി. ലളിത തുടങ്ങിയവര്‍ പങ്കെടുക്കും.   

date