Skip to main content

ആഘോഷങ്ങള്‍ക്ക് മുന്നോടിയായി മലമ്പുഴയില്‍  വിവിധ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ തീരുമാനം

ക്രിസ്തുമസ്-പുതുവസ്തര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി മലമ്പുഴയുടെ സമഗ്രമായ ശുചീകരണം, ബസ് സ്റ്റാന്‍ഡ് സജ്ജമാക്കുക, റോഡ് അറ്റകുറ്റപണികള്‍ നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ അവലോകനയോഗം ചേര്‍ന്നു.സ്ഥലംഎം.എല്‍,എയും ഭരണപരിഷ്കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അചുതാനന്ദന്‍റെ നിര്‍ദ്ദേശപ്രകാരമാണ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത്. പ്രവര്‍ത്തനങ്ങള്‍ ഡി.ടി.പി.സി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടറുടെ അനുമതിയോടെ നടപ്പാക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിരാ രാമചന്ദ്രന്‍, സ്ഥലം എം.എല്‍.എ കൂടിയായ ഭരണ പരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അചുതാനന്ദന്‍റെ പേഴ്സനല്‍ അസിസ്റ്റന്‍റ് എന്‍. അനില്‍കുമാര്‍, പേഴ്സണല്‍ സ്റ്റാഫ് പി.ശശിധരന്‍, മലമ്പുഴ എക്സിക്യൂട്ടീവ് എഞ്ചീനീയര്‍ ബി. സിന്ധു മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. 

date