Post Category
നിയമസഭാ ഹര്‍ജികള്‍ സംബന്ധിച്ച സമിതി ചേരും
കേരള നിയമസഭയുടെ ഹര്‍ജികള്‍ സംബന്ധിച്ച സമിതി, ഡിസംബര്‍ 13 ന് രാവിലെ 10.30 ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് യോഗം ചേരും. സമിതിയുടെ പരിഗണനയിലിരിക്കുന്ന കോഴിക്കോട് ജില്ലയില്‍പ്പെട്ട ഹര്‍ജികളി•േല്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, ഹര്‍ജിക്കാര്‍ എന്നിവരുമായി ചര്‍ച്ചയും തെളിവെടുപ്പും നടത്തുകയും വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും പുതിയ പരാതികള്‍ സ്വീകരിക്കുകയും ചെയ്യും. താല്പര്യമുളള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും യോഗത്തില്‍ നേരിട്ട് ഹാജരായി പരാതികളും നിര്‍ദ്ദേശങ്ങളും സമിതി മുമ്പാകെ സമര്‍പ്പിക്കാമെന്ന് കേരള നിയമസഭ സെക്രട്ടറി അറിയിച്ചു.
date
- Log in to post comments