Skip to main content

പുസ്തകാസ്വാദനം പുതിയ അനുഭവമാക്കി ജീവനക്കാര്‍

 

ഫയലുകള്‍ക്കപ്പുറം ഒളിച്ചിരിക്കുന്ന വായനക്കാരെയും എഴുത്തുകാരെയും കണ്ടെത്താന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നടത്തിയ പുസ്തകാസ്വാദന മത്സരം പങ്കെടുത്ത ജീവനക്കാര്‍ക്ക് പുത്തന്‍ അനുഭവമായി. ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായാണ് പുസ്തകാസ്വാദന മത്സരം സംഘടിപ്പിച്ചത്. മലയാറ്റൂരിന്റെ യക്ഷിയും എം ടിയുടെ രണ്ടാമൂഴവും ബന്യാമിന്റെ ഏറ്റവും പുതിയ പുസ്തകമായ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങളും നമ്പി നാരായണന്റെ ഭ്രമണപഥങ്ങളുമെല്ലാം പുസ്തകാസ്വാദനത്തിന് വിഷയമായി. റവന്യു വകുപ്പിലെ കെ സുനില്‍കുമാര്‍, ഓഡിറ്റ് വകുപ്പിലെ കെ.എ അനിതാകുമാരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ പി.പി ലിസി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. പി. ആര്‍. ഡി നടത്തിയ ഇന്‍ ഹൗസ് പദ്യപാരായണ മത്സരത്തില്‍ ബിജു പി.എസ് ഒന്നാം സ്ഥാനം നേടി. ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി വിജയികള്‍ക്കുളള സമ്മാനങ്ങള്‍ വിതരണം ചെയ്തു. 2017 നവംബര്‍ ഒന്ന് മുതല്‍ 2018 ഒക്‌ടോബര്‍ 31 വരെ ഭരണഭാഷാ വര്‍ഷമായി ആഘോഷിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്.

                                                    (കെ.ഐ.ഒ.പി.ആര്‍-2085/17)

date